ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊന്‍വലനെയ്യും
തേന്‍വണ്ടു ഞാന്‍
മലരേ തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )
അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘശീതമൊഴുക്കി വരൂ
പൂഞ്ചുരുള്‍ച്ചായം എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍
അഴകേ ഒന്നാകുവാന്‍
(ഒരു മധുരക്കിനാവിന്‍ )
കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍ണ്ണതേന്‍കിണ്ണം
അതില്‍ വാഴും തേന്‍വണ്ടു ഞാന്‍
നനയും തേന്‍വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )














No user commented in " Oru Madhurakinaavin Lahariyil ( ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ ) - Kanamarayathu ( കാണാമറയത്ത് ) "
Follow-up comment rss or Leave a Trackback