ഇന്റർനെറ്റിലൂടെ മനുഷ്യനെ മക്കാറാക്കാനായി പ്രചരിച്ചു കൊണ്ടിരിക്കുന്ന, വെറോരു പറ്റിക്കൽ പരിപാടി - Hoax - ശരിയെന്ന് വിശ്വസിപ്പിക്കാനുള്ള എല്ലാ അടവുകളും ഇറക്കിക്കൊണ്ട് ചില വിരുതന്മാർ പടച്ചിറക്കുന്ന ഇത്തരം കോപ്രായങ്ങളിൽ ഒട്ടേറെപ്പേർ പോയിച്ചാടറുണ്ട്, ദയവായി ആരും ആഗസ്റ്റ് 27 ന് പുറത്തിറങ്ങി മേപ്പോട്ട് നോക്കി ചാറ്റൽ മഴകൊണ്ട്, ജലദോഷം പിടിപ്പിക്കണ്ട എന്നഭ്യർഥിക്കുന്നു
കൂടുതൽ വിവരങ്ങൾ ക്ക്
സിഡ്നി വാനനിരീക്ഷണകേന്ദ്രം - http://www.sydneyobservatory.com.au/blog/?p=67
നാസയിൽ നിന്ന് - http://science.nasa.gov/headlines/y2005/07jul_marshoax.htm
നാസ തമാശയായി പറയുന്നപോലെ, ചൊവ്വയെങ്ങാനും ചന്ദ്രന്റെയത്ര വലുപ്പത്തിൽ കാണാനുള്ളത്രയടുത്തു വന്നാൽ, ചൊവ്വയുടെ പിടിച്ചുവലി ( ഗുരുത്വാകർഷണം ) കാരണം ഭൂമിയോടുന്ന വഴി തന്നെ മാറിപ്പോകികയും, കടലെല്ലാം കരയിലേക്ക് കേറി വരുകയും ചെയ്യും, പിന്നെ ബസ്സൊക്കെ വളവെ തിരിച്ചെടുക്കുന്ന പോലെ ഭൂമി ഒന്ന് ബ്രേക്കിട്ടെടുത്താൽ കാണാനിവിടെ യൊരുത്തനും ബാക്കിയുണ്ടാവില്ല..














No user commented in " ആഗസ്റ്റ് 27ന്റെ ചൊവ്വ - close encounter with mars on August 27 "
Follow-up comment rss or Leave a Trackback