മീന്‍കുന്നം
ശൈലൻ
ബസിലെ
വലതു ജാലകത്തിനരികില്‍,
ത്തന്നെയിരുന്നു..
അറ്റം വളഞ്ഞ
നീളമുള്ള കാറ്റ്…!
റബര്‍ക്കാടുകള്‍ക്കും
കൊടും വളവുകള്‍ക്കും
ഇടയില്‍
അതിന്റെ വരവിനെയോര്‍ത്ത്
ഉത്സുകനായി…
അവളും
മറ്റാരുമില്ലാത്ത
വാമഭാഗത്തു നിന്ന്
പാറിത്തലോടും
മൌനത്തിന് മുടിയിഴകള്‍
ഒടുവില്‍ നിസംഗമായി
ആ പിയത്ത
സൈഡിലൂടെ ഓടിമറഞ്ഞു
ഒന്നിച്ചു തിന്നേണ്ട അപ്പം*
ഒറ്റയ്ക്കു തിന്നുമ്പോള്‍ ഫംഗസ്സ്
ചുവയ്ക്കും പോലെ
നമ്മളിനി എത്രാം നാള് ഉയര്‍ത്തെഴുനേല്‍ക്കുമോ എന്തോ..!
- ശൈലൻ തകര മാഗസിൻ പുൽപ്പറ്റ













