പാടിയത് - കെ ജെ യേശുദാസ്
സംഗീതം - ദേവരാജൻ
എഴുതിയത് - വയലാർ രാമവർമ്മ
ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്ദരാത്രി
എന്നെ നിന്മാറിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ (2)
ഒഴുകുമീ വെണ്ണിലാപ്പാലരുവി ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ(2)
പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു ഗാനഗന്ധർവനാക്കൂ
എന്നെ നിൻ ഗാനഗന്ധർവനാക്കൂ (2)
(ഇന്ദ്രവല്ലരി പൂചൂടിവരും)
ഉണരുമീ സർപ്പലതാസദനം ഒരു നിമിഷം കൊണ്ടൊരുമഥുരയാക്കൂ(2)
മാരോത്സവങ്ങളിൽ ചുണ്ടോടക്കുമൊരു മായാമുരളിയാക്കൂ
എന്നെ നിൻ മായാമുരളിയാക്കൂ…
(ഇന്ദ്രവല്ലരി പൂചൂടിവരും)













